പി.ജി.ഡി.സി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : എൽ.ബി.എസ് സെന്ററിൽ സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന ഡിഗ്രി, ഡിപ്ലോമ, പ്ലസ്ടു, എസ്.എസ്.എൽ.സി വിജയിച്ചവർക്കുള്ള പി.ജി.ഡി.സി.എ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് നിയമാനുസൃതമായ ഫീസാനുകൂല്യങ്ങൾ ലഭിക്കും. ഫോൺ: 6238157972.