ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ അധികാരമേറ്റു
ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ അധികാരമേറ്റു
ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ അധികാരമേറ്റു. നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തു. 35 അംഗ മന്ത്രിസഭയില്‍ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.
ബിജെപി അടിച്ചമർത്താൻ ശ്രമിച്ചെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയേക്കും. എട്ടാമത്തെ തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ചൊവ്വാഴ്ചയാണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. തുടര്‍ന്ന് രാഷ്ട്രീയ ജനതാദള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളുമായി സഹകരിച്ച് പുതിയ ‘മഹാസഖ്യം’ പ്രഖ്യാപിക്കുകയും ചെയ്തു.