വ്യാപാരിദിനം ആചരിച്ചു
വ്യാപാരിദിനം ആചരിച്ചു
പനമരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരിദിനം ആചരിച്ചു. വിളമ്പര ജാഥ , പാതക ഉയർത്തൽ, മധുരം വിതരണം, തൈ വിതരണം എന്നിവ വ്യാപാരി ദിനത്തോടനുബന്ധിച്ച് നടത്തി.
യൂണിറ്റ് പ്രസിഡന്റ് എം.കെ നാസർ പതാക ഉയർത്തി. ജന.സെക്രട്ടറി കെ.ടി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ട്രഷറർ ജോയ് ജാസ്മിൻ, കെ.സി സഹദ്, യൂനസ് പൂമ്പാറ്റ, ജംഷീർ ടി, സോണ സെബാസ്റ്റ്യൻ, നൂറു ടി.പി തുടങ്ങിയവർ നേതൃത്വം നൽകി.