സഞ്ജുവും ഇഷാനും ടീമില്‍ ഇല്ല ; ഏഷ്യ കപ്പ് ടീം നിര്‍ണയത്തില്‍ ആരാധകർക്ക് അമർഷം
സഞ്ജുവും ഇഷാനും ടീമില്‍ ഇല്ല ; ഏഷ്യ കപ്പ് ടീം നിര്‍ണയത്തില്‍ ആരാധകർക്ക് അമർഷം
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോഹ്‌ലിയും രാഹുലും ഉള്‍പ്പെടെയുള്ള പ്രമുഖരെല്ലാം ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
എന്നാൽ ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയത് നിലവില്‍ മികച്ച സ്ട്രൈക്ക് റേറ്റും ശരാശരിയും കൈവശമുള്ള മലയാളി താരം സഞ്ജു സാംസണും മുംബൈയുടെ വെടിക്കെട്ട് വീരന്‍ ഇഷാന്‍ കിഷനും ടീമില്‍ ഇല്ലാത്തതാണ്. ഈ വര്‍ഷം നടന്ന ഇന്ത്യന്‍ പര്യടനങ്ങളില്‍ മിന്നും ഫോമില്‍ ആണ് ഇരുവരും കളിച്ചിട്ടുള്ളത്. അതിന് അവരുടെ ആവറേജും സ്ട്രൈക്ക് റേറ്റും വിലയിരുത്തിയാല്‍ മതിയാവും. നിലവില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍മാരായി ടീമില്‍ ഇടംപിടിച്ചിട്ടുള്ള ഋഷഭ് പന്തിനും ദിനേശ് കാര്‍ത്തിക്കിനും മോശം ശരാശരിയാണ് ഉള്ളത് (26, 21.33). ബൗളിംഗില്‍ നെടുംതൂണായ ബുംറ പരുക്ക് മൂലം സ്ക്വാഡില്‍ ഇല്ല.
കണക്കുകള്‍ വിലയിരുത്തുമ്പോള്‍ എന്തുകൊണ്ടും സഞ്ജുവും ഇഷാനും ടീമില്‍ ഇടംകിട്ടുവാന്‍ അര്‍ഹതപ്പെട്ടവര്‍ തന്നെയാണ്. എന്ത് തന്നെയായാലും കണക്കുകളെക്കാളും ടീം സെലക്ഷനില്‍ ബിസിസിഐ മുന്‍ഗണന നല്‍കിയത് എക്സ്പീരിയന്‍സിന് ആണെന്ന് ആണ് ഇതില്‍ നിന്നും മനുസ്സിലാക്കാന്‍ കഴിയുക.