June 11, 2025

ലോക ഫോട്ടോഗ്രാഫി ദിനം ; വിദ്യാർഥികൾക്കായി സെൽഫി മത്സരം സംഘടിപ്പിക്കുന്നു

Share

ബത്തേരി : ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി അൽഫോൺസാ ആർട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം ഡിപ്പാർട്ട്മെന്റ് വയനാട് ജില്ലയിലെ 15 മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കായി സെൽഫി മത്സരം സംഘടിപ്പിക്കുന്നു.

സെൽഫി വയനാട് ജില്ലയിലെ ഏതെങ്കിലും ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നും എടുത്തതാകണം. ഫോട്ടോ അയക്കുന്ന ആളുടെ മുഖം വ്യക്തമാക്കണം. ഗ്രൂപ്പ് സെൽഫി അനുവദനീയമല്ല. ഒരു തരത്തിലും ഉള്ള എഡിറ്റിംഗും ഉണ്ടാകരുത്. DSLR ഫോട്ടോ അനുവദനീയമല്ല.

എൻട്രികൾ 2022 ആഗസ്റ്റ് മാസം 08 മുതൽ ആഗസ്റ്റ് മാസം 19 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോട്ടോ അയക്കുന്നവർ നിങ്ങളുടെ പേരും വയസ്സും പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും നിർബന്ധമായും ഉൾപ്പെടുത്തി 9539251387, 9961641737 എന്നീ നമ്പറുകളിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക.

ലഭിക്കുന്ന ഫോട്ടോകൾ ആഗസ്റ്റ് 20 മുതൽ ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നതാണ്. 2022 സെപ്റ്റംബർ 25 ന് രാത്രി 9 മണി വരെ ലഭിക്കുന്ന ലൈക്കുകൾ അടിസ്ഥാനമാക്കിയാണ് വിധി നിർണയിക്കുന്നത്. സെപ്റ്റംബർ 26ന് ഫലപ്രഖ്യാപനം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9539251387, 9961641737, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.