യുവാവ് തോട്ടിൽ മരിച്ച നിലയിൽ
പുല്‍പ്പള്ളി : യുവാവ് തോട്ടിൽ മരിച്ച നിലയിൽ. മാടല്‍ തോട്ടങ്കര ബിജു (41) നെയാണ് ഇരിപ്പുട് – മാടല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെ വീടിന് പുറത്ത് പോയ ബിജുവിനെ ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കനത്ത മഴയായതിനാല്‍ നിറഞ്ഞു കിടന്ന തോട്ടില്‍ കാല്‍ വഴുതി വീണതാണോയെന്നാണ് സംശയം.
പുല്‍പ്പള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസറ്റ്‌മോര്‍ട്ടത്തിന്‌ശേഷം മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ദേവസ്യ – മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ജിന്‍സി. മക്കള്‍ : ആന്‍ മരിയ, അലന്‍. സഹോദരങ്ങൾ : ഷിബു, ബിജി, അമ്പിളി.