രാജ്യത്ത് ഒൻപത് മങ്കിപോക്സ് ; വിദഗ്ധരുടെ യോഗം ചേര്‍ന്ന് കേന്ദ്രം
മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ വിദഗ്ധരുടെ യോഗം ചേര്‍ന്ന് കേന്ദ്രം. രാജ്യത്ത് ഒൻപത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നീക്കം.
എമര്‍ജന്‍സി മെഡിക്കല്‍ റിലീഫ് ഡയറക്ടര്‍ എല്‍. സ്വാസ്തിചരണിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നാഷണല്‍ എയിഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥര്‍ പങ്ക് എടുത്തു.
പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. ഇന്നലെ ദില്ലിയില്‍ മറ്റൊരു നൈജീരിയന്‍ സ്വദേശിക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ദില്ലിയില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയില്‍ നാലും കേരളത്തില്‍ അഞ്ചും പേര്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു.