രാജ്യത്ത് റേഷന്‍ മണ്ണെണ്ണ വില ലിറ്ററിനു 13 രൂപ കുറച്ച് 89 രൂപയാക്കി
രാജ്യത്ത് റേഷന്‍ മണ്ണെണ്ണ വില ലിറ്ററിനു 13 രൂപ കുറച്ച് 89 രൂപയാക്കി. ഇതുവരെ 102 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. മുന്‍വര്‍ധന നടപ്പാക്കാത്തതിനാല്‍ കേരളത്തിലെ വില ഇതുവരെ 84 രൂപയായിരുന്നു. തുടര്‍ന്നുള്ള വില സംസ്ഥാന സര്‍ക്കാരാണു തീരുമാനിക്കേണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ ഏപ്രിലില്‍ നിശ്ചയിച്ച വിലയാണ് 84 രൂപ. പഴയ സ്റ്റോക്ക് മണ്ണെണ്ണ ഉള്ളതിനാല്‍ വില കൂട്ടേണ്ടതില്ലെന്നു അന്ന് തീരുമാനിച്ചു. ജൂണില്‍ 88 രൂപയായും ജൂലൈയില്‍ 102 രൂപയായും വില കൂട്ടിയപ്പോഴും പഴയ സ്റ്റോക്ക് ഉള്ളതിനാല്‍ കേരളത്തില്‍ വില കൂട്ടാതെ പിടിച്ചുനിന്നു.
അതേസമയം, നോണ്‍ പിഡിഎസ് മണ്ണെണ്ണയായി 20,000 കിലോലീറ്റര്‍ നല്‍കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പൂരി ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനെ അറിയിച്ച സാഹചര്യത്തില്‍ മണ്ണെണ്ണ വിതരണം നടത്തണമെങ്കില്‍ അധിക വില ഈടാക്കാതെ കേരളത്തിന് പിടിച്ചു നില്‍ക്കാനാകില്ല. പിഡിഎസ് വിഹിതമായി കേരളത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവു വരുത്തിയ സാഹചര്യത്തിലാണ് നോണ്‍ പിഡിഎസ് വിഹിതം ആവശ്യപ്പെട്ടത്.