കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ ; നെടുംപൊയില്‍ – മാനന്തവാടി റോഡില്‍ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടു
മാനന്തവാടി : കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം. കണ്ണവം വനമേഖലയിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നത്. ഇതേത്തുടർന്ന് നെടുംപൊയില്‍ – മാനന്തവാടി റോഡില്‍ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. നെല്ലാനിക്കൽ പുഴയും കാഞ്ഞിരപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. നെടുംപൊയിൽ, തൊണ്ടിയിൽ ടൗണുകളിലെ കടകളിൽ വെള്ളം കയറി. ചെക്കേരി കോളനിയിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.