ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
പനമരം : നീരട്ടാടി രാജീവ് ഗാന്ധി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണസെമിനാർ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സുനിൽകുമാർ നിർവഹിച്ചു.
ഗ്രന്ഥശാല സെക്രട്ടറി സാബു മുരിങ്ങമറ്റം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റ്റി.പി അബ്‌ദുൾ മജീദ് അധ്യക്ഷനായി.
ചുണ്ടേൽ ഹൈസ്കൂളിലെ അധ്യാപകൻ റോയി സാർ പിലാക്കാവ് വിഷയാവതരണം നടത്തി. പരിപാടിക്ക് നിസാർ പാലേരി, നെഹ്‌റു വായനശാല സെക്രട്ടറി കുഞ്ഞികൃഷ്ണൻ. എന്നിവർ ആശംസകൾ നേർന്നു. അബൂബക്കർ വയലും ഭാഗത്ത് നന്ദി പറഞ്ഞു.