കല്‍പ്പറ്റയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ: കല്‍പ്പറ്റ പെരുംതട്ടയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ചുണ്ട പൂളക്കുന്ന് പെരുംതട്ട മാണിക്കോത്ത് പറമ്പില്‍ എം.പി മുഹമ്മദ് അഫ്‌സല്‍ (23) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 03.03 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐ.പി.എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വയനാട് ജില്ലാ ആന്റി നാര്‍കോട്ടിക് പോലീസ് സേനാംഗങ്ങളും, കല്‍പ്പറ്റ എസ്.ഐ അബ്ദുള്‍ സമദും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.