ജനറല്‍ നഴ്സിംഗ് കോഴ്‌സ് ; അപേക്ഷ ക്ഷണിച്ചു
പനമരം : ആരോഗ്യവകുപ്പിന് കീഴില്‍ പനമരം നഴ്സിംഗ് സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ ജനറല്‍ നഴ്സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി പ്രധാന വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
എസ്.സി, എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ്സ് മാര്‍ക്ക് മതി. അപേക്ഷ ഫോമും, പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.dhskerala.gov.in ഫോണ്‍: 04935 222255.