September 21, 2024

സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി ; രണ്ട് ദിവസം കൊണ്ട് പവന് 600 രൂപയുടെ വർധന

1 min read
Share



സംസ്ഥാനത്ത് വീണ്ടും ഉയർന്നു സ്വർണ വില. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 4,720 രൂപയിലും പവന് 37,760 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ സംസ്ഥാനത്ത് രണ്ട് വിലയായിരുന്നു സ്വർണത്തിന് രേഖപ്പെടുത്തിയത്. രാവിലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു ഗ്രാമിന് 4,680 രൂപയിലും പവന് 37,440 രൂപയിലും വ്യാപാരം നടന്ന ശേഷം ഉച്ചക്ക് വില പുനക്രമീകരിക്കുകയായിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 4,710 രൂപയിലും പവന് 37,680 രൂപയിലുമാണ് ഉച്ചക്ക് ശേഷം വ്യാപാരം നടന്നത്.

ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 600 രൂപയുടെ വർധന രേഖപ്പെടുത്തി.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജൂൺ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ 21 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.