September 20, 2024

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദർശനം ; സുരക്ഷ ഒരുക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച – കേന്ദ്ര ആഭ്യന്തര മന്ത്രാലയം

1 min read
Share


കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തില്‍ സുരക്ഷ ഒരുക്കുന്നതിൽ കേരളാ പൊലീസിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൽപ്പറ്റയിലെ എം.പി ഓഫീസിലെ എസ്.എഫ്.ഐ ആക്രമണത്തിന് പിന്നാലെയുള്ള സന്ദർശനത്തിലാണ് വീഴ്ച സംഭവിച്ചത്.

വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജൂണ് 30 മുതൽ ജൂലൈ 3 വരെ രാഹുൽ വയനാട്ടിൽ സന്ദർശനം നടത്തിയിരുന്നു. മാവോയിസ്റ്റ് മേഖലയായതിനാൽ പ്രത്യേക സുരക്ഷയേർപ്പെടുത്തിയിരിക്കുന്ന നേതാക്കളുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.

എന്നാല്‍ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് രാഹുൽ യാത്ര ചെയ്യുകയായിരുന്നു എന്നും മുന്നറിയിപ്പില്ലാതെ യാത്രയില്‍ പരിപാടികളിൽ മാറ്റം വരുത്തുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു എന്നും പൊലീസ് പറയുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.