പന്നിപ്പനിയുടെ മറവിൽ കർഷക്കരെ ചൂഷണം ചെയ്യരുത് – കോൺഗ്രസ്സ്
പനമരം : കാർഷിക ജില്ലയായ വയനാട്ടിൽ മറ്റ് എല്ലാ കൃഷികളും നഷ്ടമായതോടെ കർഷകർ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പന്നിഫാം ലാഭകരമായി പോകുമ്പോൾ ആഫ്രിക്കൻ പന്നി പനിയുടെ പേരിൽ മുഴുവൻ പന്നികളെയും കൊന്നൊടുക്കുന്നത് കർഷകർ നിസ്സഹരായി നോക്കി നിൽക്കുകയാണെന്നും ഇതിൻ്റെ മറവിൽ ഉദ്യോഗസ്ഥ- വൻകിട കുത്തക കമ്പനി ഗൂഡാലോചന സംശയകരമാണെന്നും ഇതുവഴി കർഷക ചൂഷണം അവസാനിപ്പിക്കണമെന്നും പനമരം ബ്ലോക്ക് കോൺസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് കമ്മന മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചിന്നമ്മ ജോസ്, ഇ.വി.അബ്രഹാം മാസ്റ്റർ, ടി.കെ.മമ്മൂട്ടി, ആർ.രാജൻ, വിനോദ് തോട്ടത്തിൽ, ബ്രാൻ അലി, ജോസ് അഞ്ചുകുന്ന്, എസ്.എം.പ്രമോദ് എന്നിവർ പ്രസംഗിച്ചു. സാബു നീർവാരം സ്വാഗതവും സെബാസ്റ്റ്യൻ വെള്ളാക്കുഴി നന്ദിയും പറഞ്ഞു.