September 21, 2024

രണ്ടു ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ് ; പവന് 280 രൂപ കുറഞ്ഞു

1 min read
Share



സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്.

ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ കുറഞ്ഞു.

18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3845 രൂപയാണ്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 50 രൂപ ഉയർന്നിരുന്നു.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.