കാട്ടിക്കുളത്ത് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
1 min read
മാനന്തവാടി : കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ബംഗളൂര്‍ ബനങ്കാരി സ്വദേശി എച്ച്.എസ് ബസവരാജ് (24) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 0.24 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്.
മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ബി ബില്‍ജിത്തും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍, ജെയ്‌മോൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.