കൽപ്പറ്റയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ പിടിയിൽ
കൽപ്പറ്റ : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കല്‍പ്പറ്റ പോലീസ് നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ 1.33 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പിടിയിലായി.
കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ വിമല്‍ ചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മേപ്പാടി പുത്തുമല മഹറൂഫ് (23) , മേപ്പാടി നെല്ലിമുണ്ട നിധീഷ് (23), കൽപ്പറ്റ എമിലി അസലാം ഫാരിഷ് (23) എന്നിവരെയാണ് പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളും കസ്റ്റഡിയിലെടുത്തു. പരിശോധനാ സംഘത്തിൽ ജൂനിയര്‍ എസ്.ഐ വിഷ്ണു രാജു, എ.എസ്.ഐ സജു, സി.പി.ഒ സഖിൽ എന്നിവരും ഉണ്ടായിരുന്നു.