മേപ്പാടിയിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം : രണ്ടുപേർ അറസ്റ്റിൽ
1 min read
മേപ്പാടി: മേപ്പാടിയിൽ യുവ വ്യാപാരി ബ്ലേഡ് ഇടപാടിൽ കുടുങ്ങി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് പോലിസ് നടത്തിയ റെയ്ഡിൽ രണ്ട് പേർ അറസ്റ്റിൽ.
നെല്ലിമുണ്ട ഓർക്കാട്ടേരി വീട്ടിൽ ഹുമയൂൺ കബീർ എന്ന ബാബു, കോട്ടപ്പാടി എരുമക്കൊല്ലി പ്രജു നിവാസില്‍ ശിവന്‍ എന്നിവരാണ് പിടിയിലായത്. അമിത പലിശക്ക് കടം കൊടുക്കുന്നവരാണിവർ.
കഴിഞ്ഞ ആഴ്ചയിലാണ് മേപ്പാടി ടൗണിലെ കെ.എസ് ബേക്കറി നടത്തിപ്പുകാരനായ മണക്കാംവീട്ടിൽ ഷിജു (40) നെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പലിശ ഇടപാടിൽ പ്പെട്ടാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അമിത പലിശ ഇടപാടുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ് നടത്തിയത്. ഈടായി വാങ്ങിയ മുദ്രപത്രം, ബ്ലാങ്ക് ചെക്ക് , ആര്‍.സി ബുക്ക്, എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്.എച്ച്.ഒ വിപിന്‍, എസ്.ഐമാരായ സിറാജ്, അബ്ദു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് മേപ്പാടി പോലിസ് പറഞ്ഞു.