September 20, 2024

രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിനവും കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിനു മുകളില്‍ ; 49 മരണം

1 min read
Share

തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിനു മുകളില്‍. 24 മണിക്കൂറിനിടെ 20,528 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 1,43,449 പേരാണ്. 49 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

അതേസമയം, കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് മറ്റൊരു നാഴികക്കല്ലുകൂടി. കോവിഡ് വാക്സിനേഷന്‍ 200 കോടിയിലേക്ക് കടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021 ജനുവരി 16നാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകളായ കോവാക്സിനും കോവിഷീല്‍ഡും വിതരണം ചെയ്തുതുടങ്ങിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.