പ്ലസ് വൺ ഏകജാലകം ; അപേക്ഷ നൽകാൻ പനമരത്ത് ഹെൽപ് ഡെസ്ക് ഒരുക്കി ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ
പനമരം : പ്ലസ് വൺ ഏകജാലകം ഹെൽപ് ഡെസ്കുമായി പനമരം ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ. എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഓൺലൈൻ അപേക്ഷകൾ നൽകുന്നതിനാണ് സ്കൂളിൽ ഹെല്പ് ഡസ്ക് രൂപീകരിച്ചത്. ലിറ്റിൽ കൈറ്റ് മിസ്ട്രസ്സുമാരായ പി.കെ സുജാത, പി.സി സോണിയ എന്നിവർ നേതൃത്വം നൽകി.