വയനാട് ജില്ലാ പോലീസ് മേധാവിയായി ആര്‍.ആനന്ദ് ഐ.പി.എസ് ചുമതലയേറ്റു

കല്‍പ്പറ്റ : വയനാട് ജില്ലാ പോലീസ് മേധാവിയായി ആര്‍.ആനന്ദ് ഐ.പി.എസ് ചുമതലയേറ്റു. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരിക്കെയാണ് വയനാട് ജില്ലാപോലീസ് മേധാവിയായി സ്ഥലം മാറി വരുന്നത്.
കെ.എ.പി.2 കമാണ്ടന്റ്, എ.എസ്.പി ഇരിട്ടി, എ.എസ്.പി വയനാട് എസ്.എം.എസ് യൂണിറ്റ് എന്നീ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. തമിഴ്‌നാട് ഡിണ്ടികല്‍ സ്വദേശിയാണ്.