മുത്തങ്ങയിൽ കെ.എസ്.ആര്‍.ടി.സി ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ
ബത്തേരി : മുത്തങ്ങയിൽ മൈസൂര്‍ – സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. യാത്രക്കാരനായ പൊഴുതന കോഴിക്കോടന്‍ വീട്ടില്‍ നഷീദ് (46) ആണ് പിടിയിലായത്. ഇയാളുടെ കൈവശത്ത് നിന്നും വില്‍പ്പനക്കായി കൊണ്ടുവന്ന 60 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി ലത്തീഫ്, വി.ആര്‍ ബാബുരാജ്, എം.സോമന്‍, സി.ഇ.ഒ അനൂപ്.ഇ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.