September 20, 2024

കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുക്കാത്തതിന് ജീവനക്കാരനെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി

1 min read
Share

മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ കല്ലോടി മാങ്കുഴിക്കാട്ടില്‍ ഷാജിക്കാണ് മര്‍ദനമേറ്റത്.

ഇന്നലെ രാത്രി 7.30 ന് കല്ലോടി സ്‌കൂള്‍ ജംഗ്ഷനില്‍ വെച്ച് മര്‍ദിക്കുകയും, കല്ലെടുത്ത് കുത്തുകയും ചെയ്തതായാണ് പരാതി.

കണ്ണിന് താഴെയും ചുണ്ടിലും പരിക്കേറ്റ ഷാജി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരായ കണ്ടാലറിയാവുന്നവരാണ് തന്നെ മര്‍ദിച്ചത് എന്ന് കാണിച്ച് ഷാജി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകള്‍ പ്രകാരം മാനന്തവാടി പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം നടന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരത്തില്‍ ഷാജി പങ്കെടുത്തിരുന്നില്ല. മുന്‍കൂട്ടി റിസര്‍വേഷന്‍ ഉണ്ടായിരുന്ന തിരുവനന്തപുരത്തേയ്ക്കുള്ള ബസ്സില്‍ യാത്രികര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ ഷാജി ഡ്യൂട്ടി ചെയ്തു. ഇതില്‍ പ്രകോപിതരായ സമരാനുകൂലികള്‍ ആദ്യം ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.