കുണ്ടാലയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു ; ഭർത്താവ് കസ്റ്റഡിയിൽ
കുണ്ടാലയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു ; ഭർത്താവ് കസ്റ്റഡിയിൽ
പനമരം : പനമരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബന്ധുവീട്ടില്‍ താമസത്തിനെത്തിയതിന് ശേഷം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാര്‍ വയല്‍ അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ചു കൊന്നതാണെന്നാണ് സൂചന.
നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവന്‍ അബ്ദുള്‍ റഷീദിന്റെ വീട്ടില്‍ രണ്ട് വയസ്സുള്ള മകനുമൊത്ത് ഇന്നലെയാണ് അബുബക്കര്‍ സിദ്ധീഖും ഭാര്യ നിതാ ഷെറിനും എത്തിയതെന്നാണ് വിവരം. മുകളിലെ മുറിയിലായിരുന്നു മൂവരും താമസിച്ചത്. രാത്രിയില്‍ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരന്‍ വഴി പോലീസിനെ സംഭവത്തെ കുറിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
പനമരം പോലീസെത്തി വീട്ടുകാരെ വിളിച്ചുണര്‍ത്തിയപ്പോഴാണ് റഷീദും കുടുംബവും വിവരമറിയുന്നത്. അതേ സമയം കൊലപാതക കാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഭര്‍ത്താവ് അബുബക്കര്‍ സിദ്ധീഖ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.