കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് വയനാട് ജില്ലയിലും ആരംഭിച്ചു
1 min readകെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് വയനാട് ജില്ലയിലും ആരംഭിച്ചു
മാനന്തവാടി : കെ.എസ്.ആര്‍.ടി.സി യുടെ ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്പനിയായ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ ബസ് സര്‍വ്വീസ് വയനാട് ജില്ലയിലും ആരംഭിച്ചു. മാനന്തവാടി ഡിപ്പോയില്‍ നിന്ന് വൈകീട്ട് 5 മണിക്ക് തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് ആരംഭിക്കും. അടുത്ത ദിവസം പുലര്‍ച്ചെ 3.35 ന് തിരുവനന്തപുരത്ത് എത്തിചേരും. തിരുവനന്തപുരത്ത് നിന്ന് രാത്രി 7.30 ന് സര്‍വ്വീസ് ആരംഭിക്കുന്ന ബസ് പിറ്റേ ദിവസം 5.55 ന് മാനന്തവാടിയില്‍ എത്തും.
മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 701 രൂപയാണ്. കെ.എസ്.ആര്‍.ടി.സിയുടെ ബുക്കിങ് വെബ്‌സൈറ്റില്‍ തന്നെയാണ് സ്വിഫ്റ്റിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നത്.
സ്വിഫ്റ്റ് ബസുകള്‍ക്കെല്ലാം പ്രത്യേക പേര് നല്‍കിയിട്ടുണ്ട്. 325 കരാര്‍ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് തൊപ്പിയുള്‍പ്പെടെ പ്രത്യേക യൂണിഫോം ഉണ്ട്. പീച്ച് കളര്‍ ഷര്‍ട്ടും, കറുത്ത പാന്റ്സും തൊപ്പിയുമാണ് വേഷം.
6 മോഡലില്‍പ്പെട്ട ബസ്സുകള്‍ ആദ്യമായാണ് കേരളത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. നോണ്‍ എ സി സൂപ്പര്‍ ഡിലക്സ് എയര്‍ ബസ്സുകളാണ് സ്വിഫ്റ്റ് സര്‍വ്വീസ്.