രാഹുൽ ഗാന്ധിയുടെ പരിപാടികൾ ബഹിഷ്കരിച്ച മുസ്ലിംലീഗ് നടപടി ധിക്കാരപരം – കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
രാഹുൽ ഗാന്ധിയുടെ പരിപാടികൾ ബഹിഷ്കരിച്ച മുസ്ലിംലീഗ് നടപടി ധിക്കാരപരം – കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കണിയാമ്പറ്റ : ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിന് നിലകൊള്ളുന്ന രാഹുൽ ഗാന്ധി എം.പിയുടെ പരിപാടികൾ ബഹിഷ്കരിച്ച മുസ്ലിം ലീഗ് നിലപാട് തലമറന്ന് എണ്ണ തേക്കുന്നതാണെന്ന് കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രാദേശികമായുള്ള നിസ്സാര അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ എടുക്കുന്ന ഇത്തരം നിലപാടുകൾ ധിക്കാരപരവും മുന്നണി മര്യാദയ്ക്ക് നിരക്കാത്തതുമാണ്
കണിയാമ്പറ്റയിൽ ദിവസങ്ങളായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഹൈദരലി തങ്ങളുടെ അനുശോചന പരിപാടിയിൽ കണിയാമ്പറ്റയിലെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത് രാഷ്ട്രീയ മര്യാദ കാണിച്ചിട്ടുണ്ട്. ചുണ്ടക്കര – അരിഞ്ചേർമല – ചുണ്ടക്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനവും , കൽപ്പറ്റയുടെ ജനകീയനായ എം.എൽ.എ അഡ്വക്കേറ്റ് ടി.സിദ്ദിഖിന്റെ ഓഫീസ് ഉദ്ഘാടനവും കണിയമ്പറ്റയിലെ ലീഗ് ന്യൂസ്ടുഡെ വയനാട് ബഹിഷ്കരിക്കുകയുണ്ടായി. ഇതിലൂടെ ബഹുമാന്യ രാഹുൽഗാന്ധിയെയും അഡ്വക്കേറ്റ് ടി.സിദ്ദീഖ് എം.എൽ.എ എയും അപമാനിക്കുകയാണ് ലീഗ് ചെയ്തത്. ഇത്തരക്കാർക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. സുരേഷ് ബാബു അറിയിച്ചു.