December 7, 2024

മുട്ടിൽ ഗ്ലോബൽ കെ.എം.സി.സിയെ ഇനി ഇവർ നയിക്കും

Share

മുട്ടിൽ ഗ്ലോബൽ കെ.എം.സി.സിയെ ഇനി ഇവർ നയിക്കും

കമ്പളക്കാട് : സാമൂഹിക സാന്ത്വന മേഖലയിൽ സജീവമായ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ കൂട്ടായ്മയുടെ 2022-24 കാലയളവിലേക്കുള്ള പുതിയ പഞ്ചായത്ത് തല കമ്മിറ്റി നിലവിൽ വന്നു.
അബ്ദുൽ ഖാദർ മടക്കിമല ( പ്രസിഡന്റ്) , നിസാർ വാഴയിൽ പരിയാരം ( ജനറൽ സെക്രട്ടറി ), ഫൈസൽ നെയ്യൻ കുട്ടമംഗലം ( ട്രഷറർ), കെ.കെ ഷാജി ചേനംകൊല്ലി, ഇസ്മായിൽ എരേരത്ത് മടക്കിമല, ജമാൽ കാക്കവയൽ ( വൈസ് പ്രസിഡന്റുമാർ ) , അഷ്‌റഫ്‌ കൊളപ്പറ്റ പരിയാരം, സിദ്ധീഖ് ആനപ്പാറ മുട്ടിൽ, സുഹൈൽ കാക്കവയൽ ( ജോയിൻ സെക്രട്ടറിമാർ ), പി.കെ ഇഖ്ബാൽ, ഷാനൂബ് പരിയാരം, ഷമീർ മടക്കി ( മീഡിയ വിംഗ് ), മണ്ഡലം കൗൺസിലർമാരായി മജീദ് മണിയോടൻ, അഷ്‌റഫ്‌ കല്ലടാസ് പരിയാരം, പി.ടി ഹുസൈൻ മാണ്ടാട് എന്നിവരെ തിരഞ്ഞെടുത്തു.

ഏഴ് ഏരിയകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളെ പങ്കെടുപ്പിച്ചു നടന്ന ഓൺലൈൻ കൗൺസിൽ മീറ്റിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുട്ടിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വടകര മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്‌ കല്ലടാസ് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് മജീദ് മണിയോടൻ മുഖ്യപ്രഭാഷണം നടത്തി. ഇസാബുദീൻ തങ്ങൾ അബ്ദുൽ ലത്തീഫ് കക്കറത്ത്, കൽപ്പറ്റ മണ്ഡലം ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് കാതിരി , അബ്ദുൽ റസാഖ് തുടങ്ങിയവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.