December 7, 2024

സ്വർണ്ണവും പണവുമായി വരുന്നവരെ വാഹനത്തിൽ പിന്തുടർന്ന് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ

Share

സ്വർണ്ണവും പണവുമായി വരുന്നവരെ വാഹനത്തിൽ പിന്തുടർന്ന് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ

മീനങ്ങാടി: സ്വർണവും പണവുമായി വരുന്നവരെ വാഹനത്തിൽ പിന്തുടർന്ന് കവർച്ച നടത്തുന്ന സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ. മീനങ്ങാടി പോലീസ് എടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ പ്രധാനിയായ കൊയിലാണ്ടി അയഞ്ചേരി പൂക്കാട്ടുവീട്ടിൽ അമൽ ആണ് അറസ്റ്റിലായത്. പ്രതിയെ കോഴിക്കോട് പൂനൂരിൽ നിന്നാണ് അറസ്റ്റു ചെയ്തത്. ഒട്ടേറെ വധശ്രമക്കേസുകളിൽ പ്രതിയായ അമൽ ഏറെക്കാലം ജയിൽശിക്ഷ അനുഭവിച്ചയാളാണ്. ആയോധനകലകളിൽ പ്രാവീണ്യം നേടിയ ഇയാൾ കുറ്റകൃത്യങ്ങളിൽ നിരന്തരമായി ഇടപെടുന്നുണ്ടെന്നും ലഹരിയുപയോഗിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേസിൽ മുമ്പ് അഞ്ചുപേർ അറസ്റ്റിലായിരുന്നു. കോഴിക്കോട് സ്വദേശികളായ കൊയിലാണ്ടി അരീക്കൽ മീത്തൽ അഖിൽ ചന്ദ്രൻ (29), ഉള്ളിയേരി കുന്നത്തറ പടിഞ്ഞാറെ മീത്തൽ നന്ദുലാൽ (22), ഉള്ളിയേരി കുന്നത്തറ വല്ലിപ്പടിക്കൽ മീത്തൽ അരുൺ കുമാർ (27), വയനാട് സ്വദേശികളായ മൂപ്പൈനാട് നെടുങ്കരണ കുയിലൻവളപ്പിൽ സക്കറിയ (29), തോമാട്ടുചാൽ വേലൻമാരിത്തൊടിയിൽ പ്രദീപ് കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്. ഇനി നാലുപേരെ കൂടി പിടികൂടാനുണ്ട്.

കാര്യമ്പാടിയിൽ സംശയാസ്പദമായി കണ്ടെത്തിയ കാറിനെ പിന്തുടർന്നുള്ള അന്വേഷണമാണ് കവർച്ചാ സംഘത്തിലെത്തിയത്. മൈസൂരു, ബെംഗളൂരു ഭാഗത്തുനിന്ന് സ്വർണം, പണം എന്നിവയുമായി വരുന്നവരെ പിന്തുടർന്ന് കവർച്ചനടത്തുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.