തരുവണ യു.പി സ്കൂളിലെ 35 വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
തരുവണ യു.പി സ്കൂളിലെ 35 വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
തരുവണ : തരുവണ ഗവ: യു.പി സ്കൂളിലെ 35 പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും രണ്ട് ദിവസത്തെ ഐ. ടി പരിശീലനം നൽകിയതിന് ശേഷം വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ്ടോപ് വിതരണം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം അനിൽ കുമാർ , പി.ടി.എ ഭാരവാഹി കുഞ്ഞമ്മദ് മുണ്ടാടത്തിൽ , എം.പി.ടി.എ പ്രസിഡണ്ട് കെ.സുനീറ , റാണി ടീച്ചർ എന്നിവർ സംസാരിച്ചു. ഐ.ടി കോ- ഓർഡിനേറ്റർ അലി മാസ്റ്റർ പദ്ധതി വിശദീകരിച്ചു. ശാസ്ത്രരംഗം ഉപജില്ലാ , ജില്ലാതല മത്സരങ്ങളിലെ വിജയികളെ ആദരിക്കുകയും ചെയ്ത ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.കെ സന്തോഷ് സ്വാഗതവും ജോൺസൺ മാസ്റ്റർ നന്ദിയും പറഞ്ഞു.