പോക്സോ കേസ് പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

പോക്സോ കേസ് പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
പനമരം: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും, 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൂളിവയൽ സ്വദേശി കെ.നിസാമിനെയാണ് കൽപ്പറ സ്പെഷൽ കോടതി ജഡ്ജി എം.പി ജയരാജ് പോക്സോ നിയമ പ്രകാരം ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ് പദമായ സംഭവം നടന്നത്. പനമരം എസ്.ഐ ആയിരുന്ന സി.രാംകുമാർ, എ.എസ്.ഐ കെ.വി ബെന്നി എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ യു.കെ പ്രിയ ഹാജരായി.
