കോട്ടത്തറ മണ്ഡലം കമ്മിറ്റി കെ.കരുണാകരൻ അനുസ്മരണം നടത്തി
കോട്ടത്തറ മണ്ഡലം കമ്മിറ്റി കെ.കരുണാകരൻ അനുസ്മരണം നടത്തി
കോട്ടത്തറ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരൻ്റെ ചരമ വാർഷികം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗത്തോടെയും നടത്തി. മണ്ഡലം പ്രസിഡൻ്റ് സി.സി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റെനീഷ്, കെ.പി.സി സംസ്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ, മുസ്ലീം ലീഗ് നേതാക്കളായ വി.സി അബൂബക്കർ, വി.കെ മൂസ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.ഇ വിനോജ്, ജിതിൻ ജിത്ത്, ജനപ്രതിനിധികളായ പി.എ നസീമ, പുഷ്പ സുന്ദരൻ, ബിന്ദു മാധവൻ, ഹണി ജോസ്, ഇ.കെ വസന്ത എന്നിവർ സംസാരിച്ചു.