December 4, 2024

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് കുറഞ്ഞത് 320 രൂപ

Share

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് കുറഞ്ഞത് 320 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. ഒരു പവൻ സ്വര്‍ണത്തിന് 36,240 രൂപയാണ് വില. ഒറ്റയടിക്ക് പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,530 രൂപയാണ് വില. കഴിഞ്ഞ നാല് ദിവസങ്ങളായി ഒരേ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,560 രൂപയാണ് വില. ഒരു ഗ്രാമിന് 4,570 രൂപയായിരുന്നു വില. ഈ മാസം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഡിസംബര്‍ ഒന്നിന് 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില.

ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളും പലിശ നിരക്കുകളിലെ വര്‍ദ്ധനയും സ്വര്‍ണ വില കുറയാൻ കാരണമായി. ചൊവ്വാഴ്ച സ്പോട്ട് ഗോൾഡ് വില 0.1ശതമാനം ഉയർന്ന് ഔൺസിന് 1,790.57 ഡോളറിലെത്തി. അതേസമയം യുഎസ് ഗോൾഡ് ഫ്യൂച്ചര്‍ വ്യാപാരം 0.2 ശതമാനം ഇടിഞ്ഞ് 1,790.60 ഡോളറിലാണ്.
നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ മൂന്ന്, നാല് തിയതികളിൽ നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില.

അതേസമയം നവംബര്‍ 16ന് ആണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. എന്നാൽ പിന്നീട് വില ഇടിയുകയായിരുന്നു. ഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില.

ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറിൽ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിൻെറ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.