ലാപ്ടോപ്പുകൾ വിതരണം ചെയ്തു
1 min readലാപ്ടോപ്പുകൾ വിതരണം ചെയ്തു
കെല്ലൂർ: ഗവ. എൽ.പി സ്കൂളിലെ ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ റംല മുഹമ്മദ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.വി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.എസ് ജോസഫ്, പി.ടി.എ വൈസ് പ്രസിഡൻ്റ് പി. ഹാരിസ്, മദർ പി.ടി.എ പ്രസിഡൻ്റ് സറീന ഹാരിസ്, സലീം ആനങ്ങാടൻ, എ.നൗഫൽ, സീനിയർ അസിസ്റ്റൻറ് ഷീനു ജോസ്, സ്റ്റാഫ് സെക്രട്ടറി പ്രസി പിൻ്റോ, എസ്.ടി പ്രമോട്ടർ അമ്മു ചെറുവലം തുടങ്ങിയവർ സംസാരിച്ചു.