ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ട്രാക്ടറിനടിയിൽപ്പെട്ട് ഡ്രൈവർക്ക് പരിക്ക്
ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ട്രാക്ടറിനടിയിൽപ്പെട്ട് ഡ്രൈവർക്ക് പരിക്ക്
പനമരം: ചെറുകാട്ടൂർ കേളോം കടവിൽ ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ട്രാക്ടറിനടിയിൽപ്പെട്ട ട്രാക്ടർ ഡ്രൈവർ കൂളിവയൽ കോളനിയിലെ രാജുവിനാണ് പരിക്കേറ്റത്. ഫയർഫോഴ്സും പനമരം പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. എം. സാന്റ് മണൽ കയറ്റി പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്.