ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സുരക്ഷ പ്രൊജക്ടും സംയുകതമായി വയനാട് ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
*ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സുരക്ഷ പ്രൊജക്ടും സംയുകതമായി വയനാട് ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു*
മാനന്തവാടി : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സുരക്ഷ പ്രൊജക്ടും സംയുകതമായി വയനാട് ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
നഗരസഭാ ബസ്സ് സ്റ്റാൻഡിൽ സ്ഥാപിച്ച കിയോസ്കിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ പി.വി.എസ് മൂസ നിർവഹിച്ചു. റെഡ്ക്രോസ്സ് ജില്ലാ ചെയർമാനും സുരക്ഷാ പ്രൊജക്ട് ഡയറക്ടറുമായ അഡ്വ: ജോർജ് വാത്തുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. റെഡ്ക്രോസ്സ് ജില്ലാ സെക്രട്ടറി മനോജ് .കെ. പനമരം അദ്ധ്യക്ഷനായിരുന്നു.
സുരക്ഷാ പ്രൊജക്റ്റ് മനേജർ ജിബിൻ.കെ.ഏലിയാസ് എയ്ഡ്‌സ് ദിന സന്ദേശം നൽകി. ഒ.ആർ.ഡബ്ല്യൂമാരായ ലീന ജോളി, സുമ എം, സുജില പി എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ എച്ച്.ഐ.വി നിർണ്ണയ പരിശോധന നടത്തി. ഒ.ആർ.ഡബ്ല്യൂ മാരായ ലളിത രാജൻ, കവിത കെ എന്നിവരുടെ നേതൃത്വത്തിൽ റെഡ് റിബൺ ക്യാമ്പയിനും എച്ച്.ഐ.വി/ എയ്ഡ്സ് ബോധവത്ക്കരണ ലഘു ലേഖകളുടെ വിതരണവും നടന്നു.
മെഡിക്കൽ കോളേജ് ഐ.സി.ടി.സി കൗൺസിലർ സജി അഗസ്റ്റിൻ, പുലരി കൗൺസിലർ ജസ്‌ന ബേബി, മഫീദ മുഹമ്മദ്, റെഡ് ക്രോസ് സുരക്ഷാ പ്രോജക്ട് കൗൺസിലർ അഞ്ജു തോമസ്, തേജസ്.കെ.എസ്, നോഹ വിൻ ജോർജ് എന്നിവർ സംസാരിച്ചു.