കുടുംബശ്രീ സംഘങ്ങൾക്ക് വായ്പ; പൂതാടി ബാങ്കിന് നബാർഡിന്റെ പുരസ്കാരം
കുടുംബശ്രീ സംഘങ്ങൾക്ക് വായ്പ; പൂതാടി ബാങ്കിന് നബാർഡിന്റെ പുരസ്കാരം
പനമരം: 2020-21 വർഷത്തിൽ കുടുംബശ്രീ സംഘങ്ങൾക്ക് ഏറ്റവുംകൂടുതൽ വായ്പനൽകിയതിന് ജില്ലയിൽ മികച്ച സംഘത്തിനുള്ള നബാർഡിന്റെ പുരസ്കാരം പൂതാടി സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ സഹായഹസ്തം, മുറ്റത്തെ മുല്ല, ജെ.എൽ.ജി., മറ്റ് ലിങ്കേജ് വായ്പകൾ എന്നീ ഇനങ്ങളിലായി 25 കോടി രൂപയാണ് ബാങ്ക് വിതരണം ചെയ്തത്. ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ അവാർഡ് സമ്മാനിച്ചു.
ബാങ്ക് പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ, പി. ബിജി എന്നിവർ അവാർഡ് ഏറ്റുവാങ്ങി. കേരള ബാങ്ക് റീജണൽ മാനേജർ കെ. അബ്ദുൾ മുജീബ് അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ജില്ലാ ബാങ്ക് റിക്കവറിമാനേജർ കെ.കെ. റീന, അഗ്രി കൾച്ചറൽ ഓഫീസർ ആശാ ഉണ്ണി എന്നിവർ സംസാരിച്ചു.