കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ യുവാവ് വെടിയേറ്റ് മരിച്ചു

കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ യുവാവ് വെടിയേറ്റ് മരിച്ചു
കമ്പളക്കാട്: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വണ്ടിയാമ്പറ്റയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. കോട്ടത്തറ മെച്ചന ചുണ്ട്‌റങ്ങോട് കുറിച്യ കോളനിയിലെ ജയന്‍ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ (27) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോവെടിവയ്ക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.
കോളനിയിലെ ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍ എന്നിവരോടൊപ്പമാണ് ഇവര്‍ വയലില്‍ പോയത്. വെടിയേറ്റ ശേഷം ഇരുവരേയും കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജയന്‍ മരിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്തിരിക്കുകയാണ്.