October 13, 2024

30 വയസ്സു കഴിഞ്ഞ പുരുഷന്മാർ ശ്രദ്ധിക്കുക; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

Share

30 വയസ്സു കഴിഞ്ഞ പുരുഷന്മാർ ശ്രദ്ധിക്കുക; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

മാറിയ ജീവിത ശൈലിയും മോശം ആരോഗ്യശീലങ്ങളും കാരണം ഇന്നത്തെക്കാലത്ത് 30 വയസാകുമ്പോഴേയ്ക്കും പുരുഷന്മാരില്‍ ഒന്നിലധികം രോഗങ്ങളുടെ സാധ്യത വര്‍ദ്ധിക്കുകയാണ്. ഇതിനായി നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധയും പതിവായി വ്യായാമവും ചെയ്യേണ്ടത് പ്രധാനമാണ്. അതായത് മികച്ച ആരോഗ്യത്തിന് ചിട്ടയായ ജീവിതക്രമം അനിവാര്യമാണ് എന്ന് സാരം… 30 വയസാകുമ്പോഴേയ്ക്കും പുരുഷന്മാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

പുരുഷന്മാരില്‍ അധികമായി കാണുന്ന ഏതൊക്കെ എന്ന് പരിശോധിക്കാം

ഹൃദ്രോഗം (Heart Diseases)

30 വയസ് കഴിയുന്നതോടെ പുരുഷന്മാര്‍ക്ക് ഹൃദയ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ചിട്ടയില്ലാത്ത ഭക്ഷണക്രമം കൊളസ്ട്രോളിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ വ്യായാമവും ആവശ്യമാണ്.

എല്ലുകള്‍ ദുര്‍ബലമാകും (Bone Health)

30 വയസ് കഴിയുന്നതോടെ എല്ലുകള്‍ ദുര്‍ബലമാകാന്‍ തുടങ്ങുന്നു. എല്ലുകളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിയ്ക്കാനും ശ്രദ്ധിക്കണം. ദിവസവും 1 കപ്പ് പാല്‍ കുടിക്കുക. പച്ചക്കറികള്‍ ധാരാളമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

അമിതവണ്ണം (Obesity)

അമിതമായി Junk Food കഴിയ്ക്കുന്നത് പൊണ്ണത്തടിയ്ക്ക് ഇടയാക്കും. സ്ഥിരമായി വ്യായാമം ചെയ്തില്ല എങ്കില്‍ മെറ്റബോളിസം മന്ദഗതിയിലാവുകയും അത് അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കുക.

കഷണ്ടി പ്രശ്നം (Baldness)

ഇരുപതുകളില്‍ നേരിയതോതില്‍ കഷണ്ടി ഉള്ളവര്‍ക്ക് 30 നു ശേഷം അത് വര്‍ദ്ധിക്കാം. നിങ്ങളുടെ ഭക്ഷണക്രമവും ജീവിതശൈലിയും ഇതിന് പിന്നില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രോട്ടീന്‍, കാല്‍സ്യം, നാരുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക, സമ്മര്‍ദ്ദം കുറയ്ക്കുക, കൃത്യസമയത്ത് ഉറങ്ങുന്നത് ശീലമാക്കുക.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത (Prostate cancer)

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ (Prostate cancer) വരാനുള്ള സാധ്യതയും 30 വയസ് കഴിഞ്ഞ പുരുഷന്മാരില്‍ കൂടുതലാണ്. കൂടെക്കൂടെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുക, മൂത്രമൊഴിയ്ക്കുമ്ബോള്‍ വേദന തോന്നുക, രക്തം കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.