September 20, 2024

ജില്ലയില്‍ നഞ്ച നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ അടിയന്തിരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

1 min read
Share

ജില്ലയില്‍ നഞ്ച നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ അടിയന്തിരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

കല്‍പ്പറ്റ: ജില്ലയില്‍ നഞ്ച നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ അടിയന്തിരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. അപൂര്‍ണമായതും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതുമായ അപേക്ഷകള്‍ക്ക് പോര്‍ട്ടലില്‍ ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിക്കാതെ വരുന്നുണ്ട്.

സംഭരണ വില ലഭിക്കാതിരിക്കാന്‍ ഇതു കാരണമായേക്കാം . കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത ഗുണനിലവാരം ഉണ്ടെങ്കില്‍ മാത്രമേ സപ്ലൈകോ നെല്ല് സംഭരിക്കുകയുള്ളു. ഈര്‍പ്പം 17 ശതമാനത്തിന് മുകളില്‍, മറ്റിനങ്ങളുമായുള്ള കലര്‍പ്പ് 6 ശതമാനത്തിന് മുകളില്‍, കേടായത്, മുളച്ചത്, കീട ബാധയേറ്റത്, നിറം മങ്ങിയത്, ചുരുങ്ങിയത് തുടങ്ങിയവ ഗുണനിലവാര പരിശോധനക്ക് ശേഷം മാത്രമേ ശേഖരിക്കുകയുള്ളൂ.

പദ്ധതിയുടെ നിലവിലുള്ള ഭൂപരിധി ഒഴിവാക്കിയിട്ടുണ്ട്. ഇതുപ്രകാരം സ്വന്തമായി ഭൂമിയുള്ള കര്‍ഷകര്‍ക്ക് ഭൂപരിധി നിയമപ്രകാരം ഉടമസ്ഥാവകാശമുള്ള മുഴുവന്‍ നെല്‍കൃഷി ചെയ്ത സ്ഥലവും പാട്ടകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും അവര്‍ കൃഷിയിറക്കിയ മുഴുവന്‍ സ്ഥലവും നടത്താവുന്നതും അതിനനുപാതികമായ അളവ് നെല്ല് നല്‍കാവുന്നതുമാണ്.

നെല്ല് സംഭരണത്തിനുള്ള അപേക്ഷകള്‍ കൃഷി ഓഫീസര്‍ ഓണ്‍ലൈന്‍ ആയി അംഗീകരിക്കുന്നതിനാല്‍ ഈ സീസണ്‍ മുതല്‍ പാട്ടകര്‍ഷകര്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കേണ്ടതില്ല. രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ സ്വന്തമായി കൃഷി ചെയ്ത നെല്ല് മാത്രമേ സംഭരണത്തിനായി നല്‍കാവൂ. സമിതിയില്‍ ഉള്‍പ്പെട്ട മറ്റു കര്‍ഷകരുടെയും സുഹൃത്തുക്കളുടെയും നെല്ല് സംഭരണത്തിനായി നല്‍കുന്ന പക്ഷം അത് അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും.

ഈ സീസണിലെ നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 28 രൂപയാണ്. ഇതുകൂടാതെ കയറ്റിയിറക്ക് കൂലി ക്വിന്റലിന് 12 രൂപയും നെല്ലിന്റെ പണത്തോടൊപ്പം നല്‍കും. ഇങ്ങനെ കിലോഗ്രാമിന് 28.12 രൂപയാണ് കര്‍ഷകന് ലഭിക്കുക. സംഭരണ സമയത്ത് വരുന്ന കയറ്റിയിറക്ക് ചെലവ് കര്‍ഷകര്‍ വഹിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9446089784, 9947805083.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.