September 20, 2024

മുട്ടില്‍ മരം മുറി കേസ് ; മുഖം നോക്കാതെ നടപടിയെന്ന് വനം വകുപ്പ് മന്ത്രി

1 min read
Share

മുട്ടില്‍ മരം മുറി കേസ് ; മുഖം നോക്കാതെ നടപടിയെന്ന് വനം വകുപ്പ് മന്ത്രി

മുട്ടില്‍ മരം മുറി കേസില്‍ പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തലുകള്‍ക്കും നിഗമനങ്ങള്‍ക്കുമനുസരിച്ച്‌ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന്‌ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ ആരെയും സംരക്ഷിക്കില്ല, കുറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ ഏത്‌ ഉന്നതനായാലും നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട്‌ മറ്റൊരു അന്വേഷണത്തിന്‌ പ്രസക്തിയില്ലെന്നും വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട്‌ മന്ത്രി പറഞ്ഞു.

അതേസമയം കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വനം വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. പ്രതിപക്ഷം അവരുടെ പണിയെടുക്കട്ടെയെന്നും സര്‍ക്കാര്‍ സര്‍ക്കാറിന്റെ പണിയാണു ചെയ്യുന്നതെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യം പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി യോജിച്ച്‌ പദ്ധതികള്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.