പനമരം – കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ ഫ്ലയിങ്ങ് സ്ക്വാഡ് സേവനം ആരംഭിച്ചു
പനമരം – കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ ഫ്ലയിങ്ങ് സ്ക്വാഡ് സേവനം ആരംഭിച്ചു.
പനമരം : പനമരം, കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ 24 മണിക്കൂറും ഓഫീസർമാരടങ്ങുന്ന ഫ്ലയിങ്ങ് സ്ക്വാഡ് വാഹന സേവനം ആരംഭിച്ചു.
ഓണം പ്രമാണിച്ച് വാഹന, പൊതു ജനത്തിരക്കുകളും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിൻ്റെ മുന്നോടിയായാണ് എഫ്.എസ് മൊബൈൽ യൂണിറ്റ് ആരംഭിച്ചത്. യൂണിറ്റിൻ്റെ ഉദ്ഘാടനം വയനാട് ജില്ലാ പോലിസ് മേധാവി ഡോ.അരവിന്ദ് സുകുമാർ ഐ.പി.എസ് പനമരത്ത് നിർവഹിച്ചു.
നിലവിൽ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ സ്റ്റേഷനുകളിൽ എഫ്.എസ് സേവനം ലഭ്യമാണ്. ഈ അടുത്ത കാലത്തായി പനമരം, കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ മുഖം മൂടി സംഘങ്ങൾ വീടുകളിൽ എത്തിയതായുള്ള പരാതി കൂടി കണക്കിലെടുത്ത് ജനങ്ങളുടെ ഭീതി അകറ്റാനും കുറ്റവാളികളെ കണ്ടെത്താനും കൂടിയാണ് ഇവിടെ ഫ്ലയിങ്ങ് സ്ക്വാഡ് പ്രവർത്തനമാരംഭിച്ചതെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു.
മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ, പനമരം , കമ്പളക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർമാരായ റെജീന കെ. ജോസ്, എം.സന്തോഷ് എന്നിവർ പങ്കെടുത്തു.