പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
1 min readപഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
നടവയൽ: ചിറ്റാലൂർകുന്നിൽ ഓൺലൈൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി അടച്ചിട്ടിരുന്ന ചിറ്റാലൂർകുന്നിലെ സി.വി.എസ് കെട്ടിടം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി വിട്ടു കൊടുക്കുകയായിരുന്നു. കൂടാതെ
കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ ടി.സിദ്ദിഖ് പഠന മുറിയിലേക്ക് നൽകിയ ടി.വി ഉദ്ഘാടനവും, ആദിവാസി വാരാചരണത്തോടനുബന്ധിച്ച് ഊര് മൂപ്പന്മാരെ ആദരിക്കലും, എസ്.എസ്.എൽ.സി, പ്ലസ്.ടു, എൻ..എം.എം.എസ് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കലും നടന്നു.
രണ്ടാം വാർഡ് മെമ്പർ സന്ധ്യ ലിഷുവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജീബ് കരണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം അന്നക്കുട്ടി ജോസ്, വാർഡംഗം ഷംസുദീൻ പള്ളിക്കര, വാർഡ് കൺവീനർ എ.കെ മുഹമ്മദ്, സണ്ണി ഐക്കരകുടി, പ്രോഗ്രാം കൺവീനർ അജയ് ആനിക്കൽ, ലിനീഷ് നരിവേലിൽ, എൽ.പി സ്കൂൾ എച്ച്.എം കെ.ജോസ്, സിസ്റ്റർ ലിന്റ, ലിഷു പാണ്ടിപള്ളിയിൽ, റോസിലി തോമസ്, നൂർഷാ ചേന്നോത്ത് എന്നിവർ സംസാരിച്ചു.