ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന കാറ്ററിങ്ങ് യൂണിറ്റുകൾക്കെതിരെ നടപടി സ്വീകരിക്കണം – എ.കെ.സി.എ
കൽപ്പറ്റ: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന കാറ്ററിങ്ങ് യൂണിറ്റുകൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട അസംസ്ക്കൃത വസ്തുക്കൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കണമെന്നും ആൾ കേരളാ കാറ്ററിങ്ങ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ടി. ഷിജിത്ത് കുമാർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് സി.എൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പ്രിൻസ് ജോർജ്ജ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സി. ജയൻ റിപ്പോർട്ട് അവതരിപ്പിച്ചു
ബാദുഷ കടലുണ്ടി, ടി.കെ. രാധാകൃഷ്ണൻ , ഷാഹുൽ ഹമീദ്, സുരേഷ് ഇ നായർ, ഹാജ ഹുസൈൻ, ടി.ഷിജിത്ത് കുമാർ, സുൽഫിക്കർ കൽപ്പറ്റ എന്നീവർ പ്രസംഗിച്ചു.