September 20, 2024

തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില ; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

1 min read
Share

തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില ; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളിയാഴ്ച 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37000 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്.

മെയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില ഇടിയുകയായിരുന്നു. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4625 രൂപയായി.

ശനിയാഴ്ച സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും ഇടിവുണ്ടായി. 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില (Gold price) 3820 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. വെള്ളിയുടെ വിപണി വില 66 രൂപയാണ്. കഴിഞ്ഞ ദിവസം വെള്ളിയുടെ വിലയിൽ ഒരു രൂപയുടെ കുറവ് ഉണ്ടായിരുന്നു. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.