November 13, 2026

കുത്തനെ ഇടിഞ്ഞ് കേരളത്തിലെ സ്വര്‍ണവില : ഇന്ന് കുറഞ്ഞത് 960 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 12,695 രൂപയായി മാറി. വിലയില്‍ വലിയ ഇടിവാണ് പവന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്.

 

ഒരു പവൻ സ്വർണത്തിന് 960 രൂപ കുറഞ്ഞ് 1,01,560 രൂപയായാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. സ്വർണവില ഉയർന്ന നിലവാരത്തില്‍ തുടരുന്നതിനിടയിലെ ഈ കുറവ് ആശ്വാസകരമാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.