അഞ്ചുകുന്നിൽ വാഹനാപകടം : യുവാവ് മരിച്ചു
പനമരം : അഞ്ചുകുന്ന് ഡോക്ടർപടിക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ അഞ്ചാംമൈൽ കാപ്പുംകുന്ന് സ്വദേശി അർജുൻ (21) ആണ് മരിച്ചത്. സഹയാത്രികനായ പാലുകുന്ന് സ്വദേശിയായ ആദിത്യന് (20) നിസ്സാര പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.
അപകടകാരണം സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ഇവർ സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് സൂചന. എന്നാൽ മറ്റൊരു വാഹനത്തിൽ ഇടിച്ചതാണെന്നും പറയുന്നുണ്ട്. ഇക്കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
