October 25, 2026

ദിവസങ്ങൾക്ക് ശേഷം സ്വര്‍ണവില മേലോട്ട് : ഇന്ന് നേരിയ വര്‍ധന

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും പവന് 80 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വർണം ഗ്രാമിന് 13,070 രൂപയിലും പവന് 1,04,560 രൂപയിലുമെത്തി.

 

കഴിഞ്ഞ 2 ദിവസം കൊണ്ട് സ്വർണത്തിന് 2640 രൂപയാണ് കുറഞ്ഞിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില 4000 ഡോളറിന് താഴേക്ക് എത്തിയിരുന്നു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്.

 

സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ വെള്ളി ഗ്രാമിന് 20 രൂപയിലും 10 ഗ്രാമിന് 2,200 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.