October 19, 2026

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും ; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

Share

 

സംസ്ഥാനത്ത് വൈകാതെ വൈദ്യുതി നിരക്ക് വർധിക്കും. ഇതുസംബന്ധിച്ച പുതിയ താരിഫ് നയം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രില്‍ മുതലായിരിക്കും പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരിക. ഇതിനുപുറമെ അടുത്ത വർഷം മുതല്‍ പുതിയ സർചാർജും പ്രാബല്യത്തില്‍ വരും.

 

കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം ഏകദേശം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ ഭീമമായ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല വൈദ്യുത കരാറുകളിലുണ്ടായ അധിക ബാധ്യതകളും നികത്തുന്ന തരത്തിലാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിനൊപ്പം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും.

 

വൈദ്യുതി ഉപഭോഗം കൂടുതലുള്ള പീക്ക് സമയത്തിലും കമ്മീഷൻ മാറ്റം വരുത്തിയിട്ടുണ്ട്. വൈകീട്ട് 6 മണി മുതല്‍ രാത്രി 11.30 വരെയാണ് പുതിയ പീക്ക് സമയം. നേരത്തെ ഇത് വൈകീട്ട് 6 മുതല്‍ 10 വരെയായിരുന്നു. പീക്ക് സമയത്തെ ഉയർന്ന ഉപഭോഗത്തിന് നിരക്കില്‍ മാറ്റങ്ങള്‍ വരാൻ സാധ്യതയുണ്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.