October 14, 2026

സ്വർണവിലയിൽ വൻ ഇടിവ് : മൂന്നുദിവസത്തിനിടെ പവന് കുറഞ്ഞത് 2,320 രൂപ

Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,590 രൂപയിലെത്തി. പവൻ വിലയില്‍ 760 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

 

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,08,720 രൂപയായി താഴ്ന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 2,320 രൂപയുടെയും ഗ്രാമിന് 290 രൂപയുടെയും കുറവാണ് ഉണ്ടായിട്ടുള്ളത്.

 

അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,165 രൂപയിലെത്തി. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമൊന്നുമില്ലാതെ ഗ്രാമിന് 235 രൂപയായി തന്നെ തുടരുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.